Monday, January 22, 2018

ഒരു സ്വപ്നത്തിനൊപ്പം.........

ചുറ്റും ഇരുൾ പടർന്നു വരികയായിരുന്നു... നടത്തം ഒറ്റയ്ക്കല്ല  ..
ആരൊക്കെയോ മുമ്പും പിമ്പും ഒപ്പവും ..
എന്തെല്ലാമോ ആരൊക്കയോ പിറുപിറുക്കുന്നു.. 
 വലതുകൈയിലെചൂണ്ടാണിവിരൽ കോർത്തുപിടിച്ചാരോ 
എന്നോടു മാത്രമായി എന്തോ സംസാരിക്കുന്നു . 
മുഖം വ്യക്തമായി കാണാൻ കഴിഞ്ഞിയുന്നില്ല.. ശബ്ദവും അവ്യക്തം.
നല്ല തൂവെള്ളവസ്ത്രമാണ് എല്ലാവരും ധരിച്ചിരിക്കുന്നത് .. 
എവിടേക്കാണി യാത്ര...? എന്നതുമറിയില്ല ..
വെറും ഒരു പഞ്ഞിക്കെട്ടുപോലെ അവരൊപ്പം ഞാനും നടക്കുകയാണ് ...

പെട്ടെന്നു കോർത്തുപിടിച്ച വിരൽ എന്നെ സ്വതന്ത്രയാക്കിയ പോലെ .. 
ചുറ്റുപാടും നോക്കി.. ഇരുളിനു കനം കൂടിയിരിക്കുന്നു .

ചുറ്റിലുമാരുമില്ല.. ഭയന്നുവോ.... ഇല്ല... 
അകലെയല്ലാതെ കാണുന്ന ഒരു ചെറിയ പ്രകാശത്തിന്റെ ഉറവ 
നേരത്തരിച്ചിറങ്ങുംപോലെ..അവിടേക്ക് മെല്ലെ ചെന്നു... 
അപ്പോഴാണ് കണ്ടത് .. 

നല്ല പൊക്കമുളള കൊഴുത്തുരുണ്ട ഒരു പോത്ത് ... 
അത് തലയുയർത്തിപ്പിടിച്ച് എന്നെ തന്നെ രൂക്ഷമായി നോക്കിനില്ക്കുന്നു .
അതിനു മുകളിൽ ശരീരം മുഴുവൻ രോമംനിറഞ്ഞ 
ഭീമാകാരനായ ഒരു മനുഷ്യൻ .. 
അയാൾ പുഞ്ചിരിക്കുന്നതു പോലെ .....
വല്ലാത്തൊരു കാഴ്ച....
കഥകളില്‍ മാത്രം എപ്പോഴോ പറഞ്ഞു കേട്ട ഭയാനകമായ രൂപം..
തൊട്ടു മുന്നില്‍ ...

ഭയം ഒട്ടും തോന്നുന്നതേയില്ല . .. 
മനസ്സില്‍ ഇന്ന് വരെ അനുഭവിക്കാത്തൊരു ശാന്തത വന്നു നിറയുംപോലെ..
പെട്ടെന്നാണ് വെളിച്ചം കൂടിക്കൂടി വന്നത് ... 
ആ വെളിച്ചം മുഴുവന്‍ കണ്ണിലേക്ക് തുളഞ്ഞു കയറും പോലെ ... 

പ്രകാശത്തെ തടയാനെന്നവണ്ണം കണ്ണുതിരുമ്മിയപ്പോഴേക്കും 
ഉറക്കത്തിൽനിന്നു പതിയെ ഉണർവിലേക്കൂർന്നു ഞാന്‍ വീണു പോയി ......

ചോദ്യം മാത്രം ബാക്കി വച്ച
ആ സ്വപ്നം എന്താവാം ... 
ആരാണൊപ്പം ഉണ്ടായിരുന്നവർ ... 
ആരാണെന്നെ തനിച്ചാക്കി പോയത് ....?
എന്നെ തേടി വന്ന ആ  ഭീമാകാര രൂപം ആരാണ് ...?
ഇന്നിന്റെ ഒറ്റപ്പെടലിലൊക്കെ ഈ ചോദ്യങ്ങൾ 
മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു ...
തൂവി പോകാത്ത കണ്ണുനീര്‍ എപ്പോഴുമിന്ന്‍
എന്റെ കാഴ്ചകളെ മറച്ചു കൊണ്ടിരുന്നു ...
ആരോടാ ഇതൊക്കെ ഒന്നു പങ്കുവയ്ക്കുക ...
ഒരുപാട് സന്തോഷമുഖങ്ങള്‍ക്കൊപ്പം 
പകല്‍ പകിടുമ്പോള്‍ പുഞ്ചിരിയുടെ മുഖമൂടി 
അഴിഞ്ഞു വീഴരുതേയെന്ന വെറുമൊരു ആഗ്രഹം മാത്രം...

No comments:

Post a Comment