"ഒന്നും കഴിക്കുന്നില്ലേ നീയ്, ചായ പോലും കുടിക്കുന്നില്ല്യ കുട്ടിയേ"..മുത്തശ്ശിയുടെ ചോദ്യം ഇത് മൂന്നാം തവണയാ, ന്താ പറയുക?..ചോദ്യത്തില്‍ വല്ലാത്തൊരു നീറ്റല്‍ അലിഞ്ഞിരിക്കുംപോലെ..
മനസ്സിലെ ആളല്‍ എങ്ങനെയാ മുത്തശ്ശിയോടുപറയുക..
സ്കൂളില്‍ പോകുമ്പോ മഞ്ഞള്‍പ്പൊടി പറ്റിയിരുന്ന കൈ സാരിത്തുമ്പില്‍ തുടച്ചിട്ട് അമ്മ മുടിപിന്നി തന്നത്..ആ നേരത്ത് അമ്മ എന്തൊക്കെയാ പറഞ്ഞത്.. മാളുനെ കൈപിടിച്ചു കൊണ്ട്പോകണം ...ഉച്ചനേരത്ത് അവളെപോയി നോക്കണം..നല്ല ശ്രദ്ധയുണ്ടാവണം അവളുടെ എല്ലാ കാര്യത്തിനും എന്നൊക്കെ..
"ഞാനുംകുട്ടിയല്ല്യെമ്മേ, ന്നെ ആരാ നോക്കാനുള്ളത്" ന്ന് പരിഭവം പറഞ്ഞപ്പോ "ന്റെ മോളും കുഞ്ഞാ, ന്നാലും ന്റെ മോള് അവളെനോക്കണം", ന്നു പറഞ്ഞു രണ്ടുകൈയിലും മുഖം ചേര്‍ത്ത് പിടിച്ചമ്മ അന്ന് നെറ്റിയില്‍ തന്ന ഉമ്മ ...ഇപ്പോഴും ഒരു സാന്ത്വനതൊടല്‍ പോലെ നെറ്റിയില്‍ മങ്ങാതെ തങ്ങിനില്പുണ്ട്..അമ്മയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഇതൊക്കെ അമ്മ അടുത്ത് നിന്ന്പറയുമ്പോലെതന്നെയാ തോന്നുക...
ബാധ്യതകള്‍ തീര്‍ക്കാനാവാത്ത വിങ്ങലില്‍ അച്ഛനും അമ്മയും ഒരുസാരിത്തുമ്പിന്റെ രണ്ടറ്റത്തായി പിടഞ്ഞോടുങ്ങിയപ്പോ..മാറോടു ചേര്‍ത്ത് "ന്‍റെ മക്കളെ നിക്ക് വേണം" ന്നു പറഞ്ഞു അന്നു മുത്തശ്ശി കൂടെ കൂട്ടിയതാ...
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു..അന്ന് നാലാം തരത്തില്‍ പഠിച്ചിരുന്ന ഞാനിന്നു വലിയ ഉദ്യോഗം നോക്കാന്‍ തുടങ്ങിയിരിക്കുന്നു.മാളു എഞ്ചിനീയരിംഗിനു രണ്ടാം വര്‍ഷവും...
രാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് ലീലേടത്തി തടഞ്ഞു നിര്‍ത്തിയത്.."മാളുന്‍റെ പോക്കത്ര ശരിയല്ല രമ്യെ,കൂട്ടുകാരൊത്ത് കറങ്ങി നടക്കയാ, മൊബൈല്‍ ഒക്കെ എന്തിനാ വാങ്ങി കൊടുത്തിരിക്കുന്നത്..പ്പോ അതിന്റെയൊക്കെ ആവാശ്യംന്താ"...അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ഉപദേശങ്ങള്‍...ചിലതൊക്കെ കേട്ടില്ല ..കാരണം ലീലേടത്തി പറയുമ്പോള്‍ അത്ശരിയാവും. അവരുടെ മകളുടെ മകളും മാളുവിനൊപ്പമാണല്ലോ പഠിക്കുന്നത്.. അവരുടെ ഓരോ വാക്കുകളും ഹൃദയത്തില്‍ മുള്ളാണി കുത്തിക്കയറും പോലെയുള്ള നൊമ്പരമാ ഉണ്ടാക്കിയത്. ഒന്നും പറയാന്‍ കഴിയില്ലല്ലോ അവള്‍ക്ക് മൊബൈല്‍ ഒന്നും വാങ്ങി കൊടുത്തിലാന്നു എങ്ങനെ പറയും...
അവള്‍ വരട്ടെ...എവിടുന്നു ആരു കൊടുത്തെന്നറിയണം മൊബൈല്‍ ഒക്കെ.. വീട്ടിലെ അല്ലല്‍ ഒന്നും അവളെ അറിയിച്ചില്ല ഇതു വരെ വളര്‍ത്തിയത്..അവളുടെ ഒരുകാര്യത്തിനും ഇന്ന് വരെഒരുബുദ്ധിമുട്ടും വന്നിട്ടില്ല അവള്‍ക്ക്..എങ്കിലും എല്ലാം അവളും അറിയുന്നുണ്ടായിരുന്നു എന്നൊരുകണക്കു കൂട്ടല്‍ ...ഒരുവിശ്വാസം ഉണ്ടായിരുന്നു ...ഓരോന്ന് ഓര്‍ത്തിട്ടു വല്ലാതെ ഭയം ഏറുകയാ ...അവള്‍ വന്നെങ്കില്‍..ഈ വീര്‍പ്പുമുട്ടലിന്റെ ഭാണ്ഡക്കെട്ടൊന്നു ഇറക്കി വയ്ക്കാമായിരുന്നു...
അവള്‍സമ്മതിക്കുമോ...ആകെ വല്ലാത്ത ഒരു ഉള്‍ഭയം നിറയും പോലെ... ...
No comments:
Post a Comment